24
Aug 2025
Sat
24 Aug 2025 Sat
vatakara death

വടകര: തോടന്നൂരില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ മുറ്റമടിക്കവെയായിരുന്നു ദാരുണ സംഭവം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഷോക്കേറ്റ ഉഷയെ ഉടന്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.