26
Apr 2024
Mon
26 Apr 2024 Mon
pravasi bahujanarally at Malappuram

മലപ്പുറം: ജിദ്ദ കെ.എം.സി.സി കഴിഞ്ഞ ദിവസങ്ങളിലായി വോട്ട് വിമാനത്തില്‍ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മലപ്പുറത്ത് പ്രവാസി റാലി സംഘടിപ്പിച്ചു. ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുന്‍നിര്‍ത്തി ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി നടത്തി വരുന്ന കാംപയിന്റെ അവസാന ഘട്ടമാണ് വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ജിദ്ദ അന്താരാഷട്രാ വിമാനത്താളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കെ.എം.സി.സി വോട്ട് വിമാനം സര്‍വീസ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം വരെ എത്തിയ പ്രവാസികളെ അണിനിരത്തിയാണ് ഇന്നലെ മലപ്പുറത്ത് റാലി നടത്തിയത്. ജിദ്ദ കെ.എം.സി.സി എന്ന് ആലേഖനം ചെയ്ത ഷാളും വെള്ളതൊപ്പിയുമണിഞ്ഞ നൂറ് കണക്കിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അണിനിരന്ന റാലി മലപ്പുറം കിഴക്കേതലയില്‍ വച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇത്രയേറെ വോട്ടര്‍മാരെ നാട്ടിലെത്തിച്ച ജിദ്ദ കെ.എം.സി.സിയോട് മുസ്ലിം ലീഗ് കടപ്പെട്ടിരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. മലപ്പുറം നഗരം ചുറ്റിയ റാലി കുന്നുമ്മല്‍ മനോരമ സ്‌ക്വയറില്‍ സമാപിച്ചു.

സമാപന സമ്മേളനത്തില്‍ മലപ്പുറം എംഎഎ പി.ഉബൈദുള്ള, കെ.പി.മുഹമ്മദ് കുട്ടി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, പി.എ, സലാം, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ബാവ എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി ,നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഒഴുകൂര്‍, അശ്‌റഫ് താഴെക്കോട്, ഹുസൈന്‍ കരിങ്കറ എന്നിവര്‍ നേതൃത്വം നല്‍കി. 22, 23, തിയ്യതികളില്‍ ജിദ്ദ കെ.എം.സി.സി പ്രവാസി റോഡ് ഷോ മലപ്പുറം, പൊന്നാനി, വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും.