19
Jun 2023
Sun
19 Jun 2023 Sun

ദുബയ് : അക്കാഫ് അസോസിയേഷന്‍ ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി (PILSS) പുറത്തിറക്കുന്ന ‘പ്രവാസി ഗൈഡ് ‘ പുസ്തക പ്രകാശനവും നിയമ സെമിനാറും ജൂണ്‍ 11ന് രാത്രി് 7ന് ദുബയ് ഖിസൈസിലുള്ള അക്കാഫ് ഓഡിറ്റോറിയത്തില്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകനും PILSS ചെയര്‍മാനും പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് ആണ് പ്രവാസികള്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ‘പ്രവാസി ഗൈഡ്’ രചിച്ചിട്ടുള്ളത്.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സെമിനാറില്‍ നാട്ടിലും വിദേശത്തും പ്രവാസികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, പ്രമുഖ അഭിഭാഷകരുമായുള്ള ‘മുഖാമുഖവും’ നടക്കും. സാമൂഹ്യ-സാംസ്‌കാരിക-നിയമ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക