29
Jul 2023
Fri
29 Jul 2023 Fri

സംശയം: പൊന്നാനിയില്‍ പ്രവാസിയായ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: സശയരോഗത്തെത്തുര്‍ന്ന് പ്രവാസിയായ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യ മരിച്ചു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലൈഖയാണു (36) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞു. കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: ഫിദ, അബു താഹിര്‍, അബു സഹദ്.