11
Oct 2025
Mon
11 Oct 2025 Mon
Pravasi welfare western province send off for Abdul Jaleel

ജിദ്ദ: മൂന്ന് വര്‍ഷത്തെ സ്തുത്യാര്‍ഹമായ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ജലീലിന് പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. കോണ്‍സലിനെ സന്ദര്‍ശിച്ച കമ്മിറ്റി ഭാരവാഹികള്‍ പ്രവാസി സമൂഹത്തിനും തീര്‍ഥാടകര്‍ക്കും അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയയപ്പിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ കമ്മിറ്റി അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവാസി സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ നന്ദി അറിയിച്ചു.

പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിക്ക് വേണ്ടി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ചുള്ളിയന്‍, നാഷണല്‍ കമ്മിറ്റി അംഗം സി എച്ച് ബഷീര്‍, പ്രൊവിന്‍സ് കമ്മിറ്റി അംഗം മുനീര്‍ ഇബ്രാഹിം, അബ്ഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ALSO READ: മകളുടെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക