ഗസയില്‍ കുടിയേറ്റം നടത്തുന്നതിനുള്ള പ്രായോഗികത ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേല്‍ ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കം കുറിച്ചു. ഗസയില്‍ താമസിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പേരിലാണ് പരിപാടി. നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലികുദില്‍ നിന്നുള്ള 10 നേതാക്കളക്കമുള്ളവര്‍ ശില്‍പ്പശാലയില്‍ സംബന്ധിക്കും.
|
ബീത് ലാഹിയയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയുള്ള ഇസ്രായേലിന്റെ അനധികൃത സെറ്റില്‍മെന്റില്‍ നിന്ന് ഗസാ നിരീക്ഷണ യാത്രയും സംഘം സംഘടിപ്പിക്കും. ബീത് ലാഹിയയില്‍ ഇസ്രായേല്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ ബോംബാക്രമണത്തില്‍ 73 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഗസ തങ്ങളുടെ പൂര്‍വികരുടെ സ്ഥലമായിരുന്നുവെന്നും അവിടെ വീണ്ടും താമസമൊരുക്കാതെ തങ്ങള്‍ വിശ്രമിക്കില്ലെന്നും ഉസ്മ യെഹുദിത് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായ ലിമോര്‍ സോന്‍ ഹാര്‍ മെലച് പറഞ്ഞു.
ഈ വര്‍ഷം ജനുവരി 28ന് ഗസയിലേക്കുള്ള മടക്കമെന്ന പേരില്‍ ഇസ്രായേല്‍ മറ്റൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. 12 മന്ത്രിമാരടക്കമുള്ളവരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. ഗസയില്‍ ഇസ്രായേലീ സെറ്റില്‍മെന്റുകള്‍ നടത്തുന്നതിനും ഇവിടെയുള്ള ഫലസ്തീനികളെ ഒഴിപ്പിക്കുന്നതുമായ കാര്യങ്ങളായിരുന്നു സമ്മേളനത്തില്‍ ചര്‍ച്ചയായത്. 15 ഇസ്രായേലീ സെറ്റില്‍മെന്റുകള്‍ ഗസയില്‍ നടത്തുന്നതിനുള്ള രൂപരേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.
READ ALSO: ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഒറ്റരാത്രികൊണ്ട് 73 പേര്‍ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





