മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേന്ദ്രം. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവയ്ക്കുകയും എന്നാല്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
|
കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായമുണ്ടാകാതെ പിരിയുകയായിരുന്നു. ബിരേന്‍ സിങ്ങിന്റെ പിന്‍ഗാമിയെ ചൊല്ലി ബിജെി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനാലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുടലെടുത്തത്.
മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയെകണ്ട് നിലവിലെ സ്ഥിതി വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





