22
Sep 2022
Sat
22 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനാഥാലയത്തിൽ 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് ജില്ലയില്‍ മഹാബലിപുരത്താണ് സംഭവം. ഇവിടെ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി (58) അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

 

അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.

 

തുടര്‍ന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ കൊണ്ടുപോയി നിർത്തി. പ്രസവശേഷം കൊണ്ടുപോവാമെന്നായിരുന്നു പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല.

 

ഫോണില്‍ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മഹാബലിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ അനാഥലയത്തില്‍ ഉള്ള മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.