21
May 2025
Wed
21 May 2025 Wed
Priest found hang dead in Thrissur

തൃശൂര്‍ എരുമപ്പെട്ടി പതിയാരത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. സെന്റ് ജോസഫ്‌സ് പള്ളി വികാരി പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32)ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ലിയോ പുത്തൂര്‍ ചുമതലയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാര്‍ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടര്‍ന്ന് പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയുടെ ജനലിലുടെ കൈക്കാരന്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണുന്നത്.

വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറു വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക