16കാരനെ പീഡിപ്പിച്ചു മുങ്ങിയ പള്ളി വികാരി കീഴടങ്ങി. കാസര്‍കോട് അതിരുമാവ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ആയിരുന്ന ഫാ. പോള്‍ തട്ടുംപറമ്പില്‍ ആണ് കോടതിയില്‍ കീഴടങ്ങിയത്. 16കാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
|
ചിറ്റാരിക്കല്‍ പോലീസ് എടുത്തതിനു പിന്നാലെ പോള്‍ തട്ടുംപറമ്പില്‍ ഒളിവില്‍ പോവുകയായിരുന്നു.2024 മെയ് 15നും ആഗസ്ത് 13നും ഇടയിലായി നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കൗണ്‍സിലിങ്ങില്‍ വച്ചാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
തുടര്‍ന്ന് കൗണ്‍സലിങ് ചെയ്തവര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പില്‍ ഒന്നരവര്‍ഷം മുമ്പാണ് ചിറ്റാരിക്കല്‍ പള്ളിയിലെത്തിയത്. ഇതിനു മുമ്പ് കണ്ണൂരിലായിരുന്നു ജോലി ചെയ്തിരുന്നത്.
ALSO READ: യുവതിക്കൊപ്പമുള്ള അശ്ലീല വീഡിയോയും ചാറ്റും പുറത്തായതോടെ മുങ്ങിയ ഇടവക വികാരി അറസ്റ്റിൽ





