|
ആലപ്പുഴ: വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. വൈക്കം ടി.വി പുരം സ്വദേശി സനുവാണ് അറസ്റ്റിലായത്. വള്ളികുന്നം പൊലീസാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് അറസ്റ്റിലായ സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ വീടുകളിലെത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാൾക്കെതിരെ സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുളളതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.ഇതിനുപുറമെ മറ്റ് പല പരാതികളും പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





