ജിഎസ്ടി പരിഷ്‌കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വ്യവസായം ജിഎസ്ടി എളുപ്പമാക്കി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. എല്ലാവരും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ വലിയ നികുതിപരിഷ്‌കരണം സാധ്യമായി.
|
ദൈനംദിന ഉപയോഗത്തിനുള്ള മിക്ക സാധനങ്ങളുടെ വില കുറയും. നവരാത്രിയുടെ ആദ്യ ദിനം എല്ലാ വീടുകളിലും മധുരം എത്തും. അവശ്യസാധനങ്ങള്‍ മരുന്നുകള്‍ അടക്കം എല്ലാ സാധനങ്ങള്‍ക്കും വില കുറയും. 99% സാധനങ്ങളെയും അഞ്ചു ശതമാനം ടാക്‌സ് പരിധിയില്‍ ഉള്‍പ്പെടുത്തി. 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ സര്‍ക്കാര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. മധ്യവര്‍ഗ കുടുംബങ്ങളില്‍ വലിയ മാറ്റമാണ് വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി. ജനങ്ങളുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തീരുമാനം. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപങ്ങള്‍ക്ക് ജിഎസ്ടി പരിഷ്‌കരണം ഊര്‍ജം നല്‍കും. രണ്ടര ലക്ഷം കോടി രൂപയാണ് ജിഎസ്ടി പരിഷ്‌കരണത്തിലൂടെ ഇന്ത്യകാര്‍ക്ക് നേട്ടമുണ്ടാകുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ALSO READ: എസി കോച്ചിലെ യാത്രയ്ക്കിടെ കിടക്കവിരികള്‍ അടിച്ചുമാറ്റിയ കുടുംബത്തെ കൈയോടെ പിടികൂടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





