19
Feb 2024
Tue
19 Feb 2024 Tue
prime minister narendra modis two day uae visit starts today

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന യുഎഇ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. യുഎഇ സര്‍ക്കാര്‍ അബൂദബിയില്‍ സൗജന്യമായി വിട്ടുനല്‍കിയ 27 ഏക്കര്‍ ഭൂമിയില്‍ നിര്‍മിച്ച ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്.(prime minister narendra modis two day uae visit starts today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് വൈകീട്ട് അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അറുപതിനായിരത്തോളം പേരാണ് അഹ് ലന്‍ മോദി എന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാളെ ദുബായില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലും മോദി സംബന്ധിക്കും. ഇതിനു ശേഷം വൈകീട്ടോടെ ബാപ്‌സ് ഹിന്ദു മന്ദിര്‍ എന്ന മേഖലയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

എട്ടുമാസത്തിനിടെ ഇതു മൂന്നാം തവണയാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. പ്രധാനമന്ത്രിയായതിനു ശേഷം നടത്തുന്ന ഏഴാമത്തെ സന്ദര്‍ശനവും കൂടിയാണിത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക