25
Nov 2024
Sun
25 Nov 2024 Sun
2 more days left; So far 1 crore people have done ration mustering

തിരുവനന്തപുരം: കേരളത്തിൽ.റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ നാളെ മുതൽ (നവമ്പർ 25) അപേക്ഷിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ആണ് നാളെ രാവിലെ 11 മുതല്‍ സ്വീകരിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതാണ്. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓൺലൈൻ സർവ്വീസ് കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം.

വെബ്സൈറ്റ്: ecitizen.civilsupplieskerala.gov.in

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ സാധിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ വീണ്ടും അവസരമൊരുക്കിയിരിക്കുന്നത്. അനധികൃത റേഷൻ കാർഡ് കൈവശം വെക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ.മാറ്റാനുള്ള അവസരം ആണ് ഇപ്പൊൾ കൈവന്നത്.

അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നു അധികൃതർ അറിയിച്ചു.