05
Sep 2024
Sat
05 Sep 2024 Sat
Priority ration card mustering from October 3

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇകെവൈസി അപ്‌ഡേറ്റ്‌സ് (മസ്റ്ററിംഗ്) ഒക്ടോബര്‍ 3 മുതല്‍ നടക്കും. ഈ സമയത്ത് ഈ വിഭാഗക്കാര്‍ നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളിലായാണ് എല്ലാ റേഷന്‍ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ദിവസങ്ങളില്‍ എഎവൈ, പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തിയാണ് ഇകെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടത്. ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട കാര്‍ഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും.

അപ്രകാരമുള്ള റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷന്‍ നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

EKYC updates (mustering) of all family members on priority ration cards will take place from October 3. At this time, the Central and State Governments have suggested that these categories should be compulsorily mustered.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക