21
Jul 2025
Sun
21 Jul 2025 Sun
prison officer suspended for giving interview about Govindachami's prison break

കുപ്രസിദ്ധ കൊലയാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് കൊട്ടാരക്കര സബ് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനെയാണ് ജയില്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളായിരുന്നു അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. അതേസമയം സത്താറിന്റെ നടപടി വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പ് അന്വേഷണ റിപോര്‍ട്ട് നല്‍കുകയും ഇതേത്തുടര്‍ന്ന് ജയില്‍ ഡിഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥനെതിരേ ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക