15
Dec 2024
Fri
15 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സര്‍ക്കാര്‍/സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളും ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി രൂപീകരിച്ച് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഡിസംബര്‍ 31 നകം posh.wcd.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ വാരം ആചരിക്കുവാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും സംസ്ഥാന തീരുമാനിച്ച സാഹചര്യത്തിലാണിത്.

POSH Act Compliance Portal

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT.

1. തൊഴിലുടമ/സ്ഥാപനമേധാവി, 2013ലെ POSH ACT പ്രകാരം നല്‍കേണ്ട ഇന്റേണല്‍ കമ്മിറ്റി വിവരങ്ങളും റിപ്പോർട്ടും രേഖപ്പെടുത്താനുള്ള പോർട്ടല്‍.

2. ജില്ലാ കളക്ടറേറ്റിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥ, 2013 ലെ POSH ACT പ്രകാരം നല്‍കേണ്ട ലോക്കല്‍ കമ്മിറ്റി വിവരങ്ങളും റിപ്പോർട്ടും രേഖപ്പെടുത്താനുള്ള പോർട്ടല്‍.