08
Oct 2023
Tue
08 Oct 2023 Tue

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളിൽ സീറ്റ് ബെൽറ്റും സിസിടിവി കാമറയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന ഭീഷണിയും ബസുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

5000 ലേറെ സ്വകാര്യ ബസുകൾ സമരത്തിൽ അണിനിരക്കുമെന്നാണ് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചിട്ടുള്ളത്. അതേസമയം പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകൾ കൂടുതൽ സർവീസ് നടത്തും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക