05
Sep 2024
Mon
05 Sep 2024 Mon
production controller committed suicide who is accused in sexual assault

സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശിയായ ഷാനു ഇസ്മയിലാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി എം ജി റോഡിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹവും മറ്റൊരു സീരിയല്‍ സംവിധായകനും 11-ം തിയതിയാണ് ഇവിടെ മുറിയെടുത്തത്. മറ്റുള്ളവര്‍ ഇവിടെ നിന്ന് മുന്‍പ് തന്നെ മടങ്ങിയെങ്കിലും ഷാനു ഹോട്ടലില്‍ തുടരുകയായിരുന്നു.

ഷാനുവിന്റെ ശരീരത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ ഷാനുവിനെതിരെ മ്യൂസിയം പൊലീസ് മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക