09
Sep 2023
Fri
09 Sep 2023 Fri

കോഴിക്കോട്: ജില്ലയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ എരമംഗലം ബാലുശ്ശേരി ആട്ടൂര്‍ ഹൗസില്‍ ബാവച്ചുട്ടിയുടെ മകന്‍ മുഹമ്മദ് അട്ടൂറിനെ(മാമിക്ക) കാണാനില്ലെന്ന് പരാതി. ആഗസ്ത് 22 മുതല്‍ മുഹമ്മദ് അട്ടൂറിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ റംലത്ത് ടീച്ചറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാന്‍ മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്ത് നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപാര്‍ട്ട്‌മെന്റില്‍ നിന്ന് ആഗസ്ത് 21ന് പുറത്തുപോയ മുഹമ്മദ് അട്ടൂറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ാം തിയ്യതി ഉച്ച വരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി വ്യക്തമായി.

മുഹമ്മദ് അട്ടൂറിനെ അന്വേഷിച്ച് പൊലീസ് ഹൈദരാബാദില്‍ പോയിട്ടുണ്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടറുടെ 9497987181, 9645005007 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക