പ്ലസ്ടുക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി; സിവില്‍ എക്‌സൈസ് ഓഫീസര്‍ പോസിറ്റിലേക്ക് PSC വിളിക്കുന്നു
|
കേരളാ ഗവണ്‍മെന്റ് ജോലി ആഗ്രഹിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് സുവര്‍ണാവസരം ഒരുക്കി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകള്‍ വരുന്നുണ്ട്. വിശദാംശങ്ങള്‍ ഇവയാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2023 നവംബര്‍ 1
കാറ്റഗറി നമ്പര്‍: 307/2023
പ്രായപരിധി: 19 വയസ്സിനും 31 വയസ്സിനും ഇടയില്‍.
(02.01.1992 നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും).
യോഗ്യത: പ്ലസ്ടു വിജയം.
കൂടാതെ യൂണിഫോം ജോബ് ആയതു കൊണ്ട് മികച്ച ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
ശമ്പളം: 27,900 രൂപ മുതല്‍ 63,700 രൂപ വരെ.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
എങ്ങിനെ അപേക്ഷിക്കാം:
പി.എസ്.സിയുടെ thulasi.psc.kerala.gov.in എന്ന പേജിലൂടെയാണ് അപേക്ഷിക്കേണ്ടത്.
പി.എസ്.സി വഴി ആദ്യമായാണ് നിങ്ങള്‍ അപേക്ഷിക്കുന്നത് എങ്കില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അതിനായി ആദ്യം ആധാര്‍, ഫോട്ടോ, ഒപ്പ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എടുത്ത് വച്ച് ഇതേ സൈറ്റിലൂടെ തന്നെ ചെയ്യാം.
വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്തവരാണെങ്കില്‍ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് അപേക്ഷിക്കുക.
ലോഗിന്‍ ചെയ്യുന്നതോടെ നോട്ടിഫിക്കേഷന്‍ എന്ന ഒപ്ഷനില്‍ പോവുക. അവിടെ മുകളില്‍ കൊടുത്ത category നമ്പര്‍ കൊടുത്ത് ഈസിയായി അപേക്ഷിക്കാവുന്നതാണ്.


