30
Dec 2023
Sun
30 Dec 2023 Sun

ബി​ഹാ​റി​ൽ പൂ​ജാ​രി​യെ വെ​ടി​വ​ച്ച് കൊന്ന ശേ​ഷം ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ത്തു. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലെ ദ​ന​പൂ​ർ ഗ്രാ​മ​ത്തി​ലെ ശി​വ ക്ഷേ​ത്ര​ത്തി​ലെ പു​രോ​ഹി​ത​ൻ മ​നോ​ജ് കു​മാ​ർ (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശനിയാഴ്ചയാണ് മനോജ് കുമാറിന്റെ കുറ്റിക്കാട്ടിൽ നിന്നു മൃതദേഹം കണ്ടെടുത്തത്. കൊലപാതകം നടത്തിയവരെ കണ്ടെത്താനായിട്ടില്ല.അഞ്ചുദിവസം മുമ്പ് മനോജിനെ കാണാതായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ​നോ​ജി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ പ​രി​ക്കു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഗ്രാ​മ​ത്തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പൊലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​ലീ​സ് വാ​ഹ​ന​വും പ്രതിഷേധക്കാർ ക​ത്തി​ച്ചു. ഗ്രാ​മ​ത്തി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ നി​യ​ന്ത്രി​ച്ചു​വെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും സ​ബ് ഡി​വി​ഷ​ന​ൽ പൊലീ​സ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.