30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Punna Noushad murder

ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. (Punna Noushad murder case: SDPI activist arrested) മുല്ലശ്ശേരി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീന്‍ (40) ആണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ കേസില്‍ പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ എണ്ണം 16 ആയി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി 5 വര്‍ഷത്തിനുശേഷമാണ് പിടിയിലാകുന്നത്. ഗുരുവായൂരില്‍ നിന്നാണ് നിസാമുദ്ദീനെ പിടികൂടിയത്.

ALSO READ: താനൂരില്‍ എസ്ഡിപിഐ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

2019 ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു. തൊട്ടുമുമ്പ് എസ്ഡിപി പ്രവര്‍ത്തകന്‍ നെഷീബ് പുന്നയില്‍വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

സംസ്ഥാന ക്രൈംബ്രാഞ്ചും, പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement