23
Jan 2025
Fri
23 Jan 2025 Fri
puthiyangadi nercha elephant attack

മലപ്പുറം: തിരൂര്‍ ബി.പി. അങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഏഴൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി(54) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. സമീപത്ത് നില്‍ക്കുകയായിരുന്ന കൃഷ്ണന്‍ കുട്ടിയെ ആന കാലില്‍ തൂക്കി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 2.15 ഓടെയാണ് ആനയെ തളച്ചത്.