28
Aug 2023
Wed
28 Aug 2023 Wed

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താല്‍ക്കാലികമായി പിരിയും. സെപ്റ്റംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനമായി.

കാര്യോപദേശകസമിതി യോഗമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 24 വരെ നിയമസഭ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം സഭ പിരിഞ്ഞു. ഇന്നലെ മൂന്നു ബില്ലുകളാണ് സഭ പരിഗണിച്ചത്. ഇന്ന് കേരള അബ്കാരി ഭേദഗതി ബില്‍ ഉള്‍പ്പെടെ മൂന്നു ബില്ലുകള്‍ പരിഗണിക്കും. ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നു രേഖപ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കും.

പുതുപ്പള്ളിയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.