27
Oct 2024
Sat
27 Oct 2024 Sat
PV Anvar MLA meets DMK leaders at Chennai

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിനിടെയാണ് പി വി അന്‍വര്‍ ഡിഎംകെ നേതാക്കളെ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്‍വര്‍ ഡിഎംകെ നേതാക്കളുമായി നടത്തിയെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം മുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് പി വി അന്‍വറിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഞായറാഴ്ചയാണ് മഞ്ചേരിയില്‍ അന്‍വര്‍ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തുക.