തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ ബേപ്പൂരില്‍ മല്‍സരിക്കാനൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം യുഡിഎഫ് അസോസിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അന്‍വറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരാണ് ബോര്‍ഡ് വച്ചത്.
|
അന്‍വര്‍ രംഗത്തിറങ്ങിയാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തില്‍ കടുത്ത രാഷ്ട്രീയ പോരിനായിരിക്കും വേദിയാവുക. മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് അന്‍വര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മരുമോനിസം എന്ന വാക്ക് തന്നെ അന്‍വര്‍ ഇതിനായി സ്വന്തമായി രൂപപ്പെടുത്തിയിരുന്നു.

ബേപ്പൂരിലെ വല വിഷയങ്ങളിലും അന്‍വര്‍ നേരത്തേ ഇടപെട്ടു വരുന്നുണ്ട്. ഫറോക്ക് പാലത്തിന്റെ പേരിലുണ്ടായ അഴിമതി ആരോപണത്തില്‍ അന്‍വര്‍ ശക്തമായി രംഗത്തെത്തി. വേണ്ടി വന്നാല്‍ ബേപ്പൂരില്‍ റിയാസിനെതിരേ മല്‍സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍ ആ സന്ദര്‍ഭത്തില്‍ അറിയിച്ചിരുന്നു.
ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന കുത്തക സീറ്റായ ബേപ്പൂരില്‍ അന്‍വര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


