തൃശ്ശൂര്‍: ഡിഎംകെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ച പോലീസിനെതിരേ പി വി അന്‍വര്‍ സ്റ്റൈല്‍ പ്രതിഷേധം. ചേലക്കരയിലാണ് പൊലീസിനെ വെല്ലുവിളിച്ച് പിവി അന്‍വര്‍ ‘ഷോ’ അരങ്ങേറിയത്.
|
പ്രകടനത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെ പ്രതിഷേധമെന്ന നിലയില്‍ ഡിഎംകെ വാഹന പ്രകടനം നടത്തുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴി പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിന്റെ പ്രചാരണത്തിനായി മുപ്പത് ലോറികളാണ് ഒരുമിച്ച് റോഡില്‍ ഇറങ്ങിയത്. ഇതോടെ ചേലക്കര നഗരം ഗതാഗതക്കുരുക്കില്‍ നിശ്ചലമായി. ഇതേ തുടര്‍ന്ന് ഗതാഗത കുരുക്കഴിക്കാന്‍ ശ്രമിച്ച പൊലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





