15
Sep 2022
Tue
15 Sep 2022 Tue

 കിണറ്റിൽവീണ പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ പാമ്പ് പിടുത്തക്കാരൻ ശ്വാസംമുട്ടിമരിച്ചു. ജി നടരാജൻ എന്ന 55കാരനാണ് മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കർഷകനായ ചിന്നസ്വാമിയുടെ കിണറ്റിൽ ഒരാഴ്ചമുമ്പാണ് പെരുമ്പാമ്പ് വീണത്. 60 അടി താഴ്ചയുള്ള കിണറിൽനിന്ന് പാമ്പിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചിന്നസ്വാമി നടരാജന്റെ സഹായം തേടുകയായിരുന്നു. അടുത്ത ദിവസങ്ങളിലായി പെയ്ത മഴയില് കിണറില് വെള്ളവും കൂടുതലായിരുന്നു.

 

തിങ്കളാഴ്ച രാവിലെ എട്ടോടെ ചിന്നസ്വാമിയുടെ വീട്ടിലെത്തിയ നടരാജ്പാമ്പിനെ എടുക്കാനായി കിണറ്റിലിറങ്ങി. ഇതിനിടെ പെരുമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റിവരിഞ്ഞു.

 

പിടുത്തം വിടുവിക്കാൻ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും പെരുമ്പാമ്പ് കഴുത്തിലും വരിഞ്ഞുമുറുക്കി. ഇതോടെ നടരാജ് പെരുമ്പാമ്പിനൊപ്പം വെള്ളത്തിലേക്ക് വീണു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് നടാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അ​ഗ്നിരക്ഷാസേനയെത്തുമ്പോഴേക്കും പാമ്പിന്റെ പിടുത്തത്തിൽ നിന്നും നടരാജ് സ്വതന്ത്രനായിരുന്നു. എന്നാൽ പെരുമ്പാമ്പിനെ കണ്ടെത്താനായില്ല. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക