19
Nov 2023
Mon
19 Nov 2023 Mon

ദോഹ: നിർദിഷ്ട ഖത്തർ-ബഹ്‌റൈൻ കോസ്‌വേക്ക് 40 കിലോമീറ്റർ നീളം വരുമെന്നും നിർമാണം പൂർത്തിയാവുന്നതോടെ ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയുമെന്നും റിപോർട്ട്. നിലവിൽ അഞ്ച് മണിക്കൂറാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാദൈർഘ്യം.
ഖത്തറിന്റെ വടക്കൻ മേഖലയെ ബഹ്‌റൈനിന്റെ കിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്നതാണ് കോസ്‌വേ. ഖത്തർ-ബഹ്‌റൈൻ കോസ്‌വേ പദ്ധതിയുടെ പ്ലാൻ പൂർത്തിയാക്കി പദ്ധതി നടപ്പാക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയും ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത് കഴിഞ്ഞദിവസമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോസ്‌വേയുടെ പകുതിയോളം പാലങ്ങളും ബാക്കിയുള്ള ഹൈവേ കടലിൽ നിന്ന് നികത്തിയ ഭൂമിയിയിലും നിർമ്മിക്കും. ഫ്‌ളൈ ഓവറുകൾ സമുദ്രനിരപ്പിൽ നിന്ന് 40 മീറ്റർ വരെ ഉയരത്തിലായിരിക്കും. കപ്പലുകള്ക്ക് പാലത്തിന്റെ അടിയിലൂടെ കടന്നുപോവാനുമാവും. പദ്ധതി ആരംഭിക്കുന്നതിനായി 2005-ൽ ധാരണാപത്രം ഒപ്പുവച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി കാരണം നിർമാണം വൈകുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക