ഷിംല: ഹിമാചല്‍ പ്രദേശില്‍ പള്ളി പൊളിക്കണമെന്ന ആഹ്വാനവുമായി തീവ്രഹിന്ദുത്വ വാദികള്‍ തെരുവിലിറങ്ങി.(Radical Hindutva activists on the streets demanding the demolition of the mosque) തലസ്ഥാനനഗരിയായ സഞ്ജൗലിലെ മസ്ജിദ് തകര്‍ക്കാനാവശ്യപ്പെട്ടാണ് പ്രതിഷേധം.
|
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയത്. നൂറുകണക്കിന് ആളുകളാണ് പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാരും പരിക്കേറ്റിട്ടുണ്ട്.
ALSO READ: ഉറ്റവരെ ഉരുളെടുത്തപ്പോള്‍ ശ്രുതിയെ ചേര്‍ത്തുപിടിച്ച പ്രതിശ്രുത വരന്‍ ജന്‍സന്‍ അപകടത്തില്‍ പൊലിഞ്ഞു
അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അവകാശപ്പെട്ടു. ഇതിനാവശ്യമായ രേഖകളുണ്ട്. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു.
എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് വാദിച്ചാണ് പ്രക്ഷോഭകര്‍ ഷിംലയിലെത്തിയത്.
വിഷയം നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.
തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രക്ഷോഭം ഷിംലയെ മുഴുവനായും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
ഇത് മുന്നറിയിപ്പില്ലാതെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനായി കാരണമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതാനും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങി.
ഷിംലയിലെ ധല്ലി സബ്സി മണ്ടിയില്‍ ഒത്തുകൂടിയ പ്രക്ഷോഭകര്‍ തുടര്‍ന്ന് സഞ്ജൗലിലേക്ക് എത്തുകയായിരുന്നു. ജയ്ശ്രീറാം മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭകര്‍ പള്ളി പൊളിക്കണമെന്ന ആവശ്യമുന്നയിച്ചത്.
ഇതിനുപിന്നാലെ പ്രതിഷേധക്കാരായ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





