കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ചതിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയില്‍ കോടതിയില്‍ ഹാജരായ രാഹുലിന് ജാമ്യം അനുവദിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ ഗാ്ന്ധിക്കെതിരേ 2018ല്‍ മാനനഷ്ട കേസ് നല്‍കിയത്.
|
2018ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമര്‍ശിച്ചതാണ് കേസിന്നാധാരം. വിവിധ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത്ഷാ പ്രതിയാവുകയും അറസ്റ്റിലാവുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവച്ചിരുന്നു. അമേഠിയിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ കടന്നു പോകുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





