തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തുന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചൂട് പിടിക്കും. സാമ്പത്തിക പ്രതിസന്ധി മൂലം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നിലവില്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. (rahul-gandhi-to-wayanad-for-submitting-nomination-papers. )
|
രാഹുല്‍ വരുന്നതോടെ വയനാട്ടില്‍ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. ഏപ്രില്‍ ആദ്യത്തോടെ രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവും. കോണ്‍ഗ്രസ് മല്‍സരിക്കുന്ന പ്രധാന മണ്ഡലങ്ങളിലെല്ലാം ഈ മൂന്നുപേരും പ്രചാരണത്തിനെത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





