തിരുവനന്തപുരം: കായംകുളം ആലപ്പുഴ എറണാകുളം സെക്ഷനില്‍ ഏര്‍പ്പെടുത്തിയിരുന്ന വേഗത നിയന്ത്രണം റെയില്‍വേ പിന്‍വലിക്കാന്‍ തീരുമാനം. പുറമെ പാതയില്‍ പരമാവധി വേഗം ഉപയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതോടെ ആലപ്പുഴ വഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ വേഗത കൂടുന്നതിനൊപ്പം സമയത്തിലും മാറ്റംവരും.
|
ഇതിന്റെ ഭാഗമായി ഏഴ് ട്രെയിനുകളുടെ സമയംമാറ്റിയുള്ള പട്ടിക റെയില്‍വേ ഇന്നലെ പുറത്തിറക്കി.
1- മംഗലാപുരം -തിരുവനന്തപുരം -ഏറാനാട് എക്‌സ്പ്രസ്.
2- ആലപ്പുഴകൊല്ലം- മെമു
3- തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി.
4- ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളുടെ സമയം ഓഗസ്റ്റ് 22 മുതലും സമയം മാറും.
കൊങ്കണ്‍ വഴി സര്‍വിസ് നടത്തുന്നതിനാല്‍ മണ്‍സൂണ്‍കാല ടൈംടേബിള്‍ നിലനില്‍ക്കുന്ന താഴെ പറയുന്ന വണ്ടികളുടെ സമയവും മാറും.
5- പോര്‍ബന്ധര്‍ – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ്.
6- ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത്.
7- ജാംനഗര്‍ തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവയുടെ സമയം ഒക്ടോബര്‍ 21 ശേഷവും മാറും.
അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നേരത്തെയാകും ട്രെയിനുകള്‍ സര്‍വിസ് നടത്തുക.
Railways withdrawing the speed restrictions imposed on the Kayamkulam-Alappuzha-Ernakulam section.
The Railways has decided to withdraw the speed restrictions imposed on the Kayamkulam-Alappuzha-Ernakulam section. The Railways has decided to use maximum speed on the outer track.


