|
തിരുവനന്തപുരം: രണ്ടുമൂന്ന് ദിവസത്തെ ശാന്തതയ്ക്ക് ശേഷം കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. (Rain Alert in Kerala) ഇന്ന് മിക്ക ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയുമാണ് മഴ തുടരാനുള്ള കാരണമായി കരുതുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള 7 ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.Kerala weather updates on jul 25
തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. 2.7 -മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കും. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (ജൂലൈ 25, 26) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
അടുത്ത 3 ദിവസത്തെ മഴ മുന്നറിയിപ്പ് (yellow alerts coming 3 days)
വ്യാഴം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശ്ശൂര്‍
വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ശനി: കണ്ണൂര്‍, കാസര്‍കോട്


