24
Jul 2024
Mon
24 Jul 2024 Mon
educational institutions will be closed in wayanad

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്നു കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതുപ്രകാരം ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവരോട് അതീവ ജാഗ്രത പാലിക്കാനും നിർദേശം ഉണ്ട്.

വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാത ചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലാണ് മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും. തീരദേശങ്ങളിൽ സന്ദർശന വിലക്കും ഉണ്ട്.