27
Nov 2023
Thu
27 Nov 2023 Thu

കേരളത്തില്‍ കനത്ത മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയെന്നു കാലാവസ്ഥാ പ്രവചനം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ വൈകീട്ട് മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്.

ഇടിയോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കടലാക്രമണ സാധ്യതാ മുന്നറിയിപ്പുമുണ്ട്. കേരളത്തിനു സമീപത്തും തമിഴ്‌നാടിനു മുകളിലുമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ കനക്കാന്‍ കാരണം. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നു പ്രവചനമുണ്ട്.

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോടു അടുത്തതിനെ തുടര്‍ന്നു കല്ലാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ പത്ത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ അഞ്ച് ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊന്മുടി അണക്കെട്ട് തുറക്കാനും കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.