27
Oct 2024
Sat
27 Oct 2024 Sat
Widespread rain likely in Kerala

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇതുപ്രകാരം നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടത് ആണ് മഴ കനക്കാൻ കാരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത നിലനില്ക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ആണ് സാധ്യത ഉളളത്. തീരദേശത്ത് താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Rain continues in Kerala, Yellow alert in 4 district