26
Dec 2023
Wed
26 Dec 2023 Wed

കേരളത്തില്‍ മൂന്ന് ദിവസം ഇടി മിന്നലോടു കൂടി മഴ; ശക്തമായ കാറ്റിനും സാധ്യത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേ?ഗതയില്‍ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

ഒന്‍പതാം തീയതി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.