23
May 2026
Sat
23 May 2026 Sat
Rajin Lal dies after wife who dies days before in car burt incident

കോഴിക്കോട് പേരാമ്പ്രയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. ശരീരത്തിന്റെ 60 ശതമാനവും പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന രജിന്‍ ലാല്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രജിന്‍ ലാലിന്റെ ഭാര്യ സോന സംഭവം നടന്ന മെയ് 16ന് തന്നെ മരിച്ചിരുന്നു. സോന പെട്രോള്‍ പമ്പില്‍ നിന്ന് കന്നാസില്‍ പെട്രോള്‍ വാങ്ങി മടങ്ങുന്ന ദൃശ്യം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന സോന പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

കാര്‍ ഓടിക്കുന്നതിനിടെ പെട്രോള്‍ ഗന്ധം വന്നു പിന്നാലെ തീ പടര്‍ന്നെന്നാണ് രജിന്‍ ലാല്‍ നല്‍കിയ മൊഴി. രജിന്‍ലാലും സോനയും മാത്രമാണ് സംഭവസമയം കാറില്‍ ഉണ്ടായിരുന്നത്.

തീപടര്‍ന്ന ഉടന്‍ പുറത്തിറങ്ങിയ രജിന്‍ വഴിയരികിലെ തോട്ടില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സോന അപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മാനസികബുദ്ധിമുട്ട് നേരിടുന്ന വിവരം അന്നേദിവസം വൈകീട്ട് സോന സഹോദരിയുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ALSO READ: തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി