20
Mar 2025
Sat
20 Mar 2025 Sat
Ramadan 2025: Parking made free in these cities in Saudi Arabia

റിയാദ്: റമദാന്‍ പ്രമാണിച്ച് സൗദി അറേബ്യയുടെ നഗരങ്ങളിലെ പാര്‍ക്കിംഗ് താല്‍ക്കാലികമായി സൗജന്യമാക്കിയതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പേ പാര്‍ക്കിംഗ് സംവിധാനം ആണ് താല്‍ക്കാലികമായി നിറുത്തലാക്കിയത്. ഈ നഗരങ്ങളിലെ പാര്‍ക്കിംഗ് നടത്തിപ്പുമായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ നടത്തിപ്പ് കമ്പനിയെ മാറ്റി പകരം പുതിയ കമ്പനിക്ക് ചുമതല നല്‍കാനും മുനിസിപ്പല്‍ മന്ത്രാലയം തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാതികി ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സിന് ഇരുപത് വര്‍ഷത്തേക്കാണ് പുതിയ കോണ്‍ട്രാക്ട് നല്‍കിയത്. പുതിയ കമ്പനി ചുമതലയേറ്റ് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെയാണ് സൗജന്യം തുടരുക.

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചിട്ടുണ്ട്. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാന്‍ ആരംഭിച്ചത്.

Ramadan 2025: Parking made free in these cities in Saudi Arabia