23
Feb 2025
Thu
23 Feb 2025 Thu
Ramadan fasting will be begin in Kerala from tomorrow

തിരുവനന്തപുരം: നിലാവ് കാണുന്നതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ തുടങ്ങുന്നത് സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ശനിയാഴ്ച വൈകീട്ട് 6.30ന് പാളയം ജുമാമസ്ജിദില്‍ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അറിയിച്ചു. (Ramadan moon sighting: Imams’ meeting on Saturday ) അന്നേദിവസം മാസപ്പിറവി കാണുന്നവര്‍ 0471- 2475924, 9605361702, 9847142383 എന്നീ നമ്പറുകളില്‍ അറിയിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടാതെ, വലിയ ഖാദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മണക്കാട് വലിയപള്ളിയില്‍ യോഗം നടക്കുമെന്ന് കേരള ഖത്തീബ്‌സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവിയും മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് മോഡേണ്‍ അബ്ദുല്‍ ഖാദറും അറിയിച്ചു.

ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ അന്നേദിവസം സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9447304327, 9447655270, 9745682586 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ലാ മൗലവി, നായിബ് ഖാദിമാരായ കെ.കെ. സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി എന്നിവരും അറിയിച്ചു.