29
Jan 2024
Tue
29 Jan 2024 Tue

ആലപ്പുഴയിലെ ബിജെപി, ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഡിസംബര്‍ 19നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ കയറിയ സംഘം രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നതിനു പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. രഞ്ജിത്ത് കൊലക്കേസില്‍ പിടിയിലായവര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.

അതേസമയം രഞ്ജിത്ത് ശ്രീനിവാസന്റെ പ്രതികാരക്കൊലയ്ക്ക് കാരണമായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വധിച്ച കേസില്‍ ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. കേസില്‍ പ്രോസിക്യൂട്ടറെ പോലും നിയമിക്കാത്തതിനെതിരേ ഷാന്റെ പിതാവ് സലിം രംഗത്തുവന്നിരുന്നു. ഇതിനു ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഈ കേസ് ഫെബ്രുവരി രണ്ടിന് ആലപ്പുഴ സെഷന്‍സ് കോടതി പരിഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക