02
Jan 2024
Sat
02 Jan 2024 Sat

മാവേലിക്കര: ബി​ജെ​പി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ​യി​ലെ അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാസനെ വെട്ടിക്കൊന്ന കേസിൽ 15 പ്ര​തി​ക​ളും കു​റ്റ​ക്കാ​രെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം തെ​ളി​ഞ്ഞു. തിങ്കളാഴ്ചയാണ് കോടതി വിധി പറയുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഡി​സം​ബ​ർ 19നാ​യി​രു​ന്നു രഞ്ജിത്തിനെ വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ്സുകാർ
തലേദിവസം കൊലപ്പെടുത്തിയതിന് തിരിച്ചടിയായിട്ടാണ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക