ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ അതിജീവിത വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.(rape accused in bail shot killed by victim)
|
വെള്ളിയാഴ്ച രാത്രി സുഹൃത്ത് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് 23കാരന്‍ വീട്ടില്‍ നിന്നു പോയത്. രണ്ടു മണിക്കൂറിനു ശേഷം യുവാവിന്റെ മാതാപിതാക്കളെഫോണില്‍ വിളിച്ചവര്‍ മകനെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. വെടിയേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം കാറിലെത്തിയ സംഘം മടങ്ങുകയായിരുന്നുവെന്നാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തി. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
കൊലപാതകത്തിനു പിന്നില്‍ മകനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയ യുവതിയാണെന്ന യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് 21കാരിക്കെതിരേ കേസെടുത്തു. യുവതി മകനെതിരേ വ്യാജ പരാതിയാണ് നല്‍കിയതെന്ന് യുവാവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
ഈ കേസില്‍ ജയിലിലായ യുവാവ് ആറുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പരാതിക്കാരിയുമായി ബന്ധമുള്ളയാള്‍ കേസിനെക്കുറിച്ച് പറഞ്ഞ് മകനെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. 21കാരിക്കു പുറമേ മറ്റു രണ്ടുപേര്‍ക്കെതിരേ കൂടി പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





