28
Oct 2024
Mon
28 Oct 2024 Mon
actor siddique

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും.(Rape case: Siddique will appear before the investigation team today)  ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് 10 മണിക്ക് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്യലിനല്ലെന്നും വിവരശേഖരണത്തിനാണെന്നും നോട്ടീസിലുണ്ട്. ചോദ്യം ചെയ്യലിന് പിന്നീട് വിളിപ്പിക്കുമെന്നാണു നോട്ടീസില്‍ പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയില്‍ അയച്ചതിനു പിന്നാലെയാണ് നോട്ടീസ് നല്‍കിയത്. വിവര ശേഖരണമായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനുള്ള സാധ്യത കുറവാണ്.

വിവര ശേഖരണത്തിനു ശേഷം ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്ന് സുപ്രിം കോടതിയെ ധരിപ്പിക്കാന്‍ വേണ്ടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദീഖ് ഒളിവില്‍ പോയിരുന്നു. പിന്നീട് സുപ്രിം കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് ശേഷമാണ് അദ്ദേഹം രംഗത്തേക്കു വന്നത്.