റേഷൻ കാർഡ് മസ്‌റ്ററിങ് ആർക്കെല്ലാം ആണ് നിർബന്ധം? അത് എങ്ങിനെ അറിയാം?
|
കോഴിക്കോട്: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബർ 3 മുതൽ 8 വരെ നടക്കുക ആണ്. അന്ത്യോദയ ( മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്), വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ഈ സമയത്ത് മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. 2024 മാർച്ച് മാസം മസ്റ്ററിങ്ങ് നടത്തിയവരുടെയും ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റേഷൻ കടയിൽ നേരിൽ പോയി വിരൽ പതിച്ച് റേഷൻ വാങ്ങിയവരുടെയും മസ്റ്ററിങ്ങ് നടന്നിട്ടുണ്ടാവാം. അത്തരം റേഷൻ കാർഡ് ഉടമകൾ ഇക്കാര്യം ഉറപ്പ് വരുത്തണം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തി എന്നും നടത്താൻ ശേഷിക്കുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
https://epos.kerala.gov.in/SRC_Trans_Int.jsp
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന സൈറ്റിൽ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുക്കുക.
ശേഷം submit കൊടുത്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കുന്നതാണ്. ഓരോ അംഗത്തിൻ്റെയും പേരിന് നേരെ വലത് ഭാഗത്ത് അവസാനമായി EKyc സ്റ്റാറ്റസ് കാണാവുന്നതാണ്. അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ്ങ് നടത്തേണ്ടതില്ല. എന്നാൽ Not Done എന്നാണ് കാണുന്നത് എങ്കിൽ തീർച്ചയായും റേഷൻ കടകളിൽ നടക്കുന്ന കേമ്പിൽ പോയി മസ്റ്ററിങ്ങ് നടത്തേണ്ടതാണ്.
മസ്റ്ററിങ്ങ് നടത്തിയാൽ മാത്രമേ അർഹമായ റേഷൻ വിഹിതം ലഭിക്കുകയുള്ളു എന്ന കാര്യം ഓർക്കേണ്ടതാണ്. പഠനത്തിനും ജോലിക്കുമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും അത് പോലെ തന്നെ കേരളത്തിനു പുറത്തും പോയവർ അതാത് പ്രദേശത്തെ സംവിധാനം ഉപയോഗപ്പെടുത്തി മസ്റ്ററിംഗ് നടപടി പൂർത്തിയാക്കണം.

മസ്റ്ററിങ്ങ് നടക്കുന്ന കേമ്പിൽ നേരിൽ എത്തിച്ചേരാൻ കഴിയാത്ത കിടപ്പു രോഗികളെ വീട്ടിൽ വന്ന് മസ്റ്ററിങ്ങ് നടത്തുന്നതാണ്. കിടപ്പ് രോഗികളുടെ വിവരം മുൻകൂട്ടി റേഷൻ കടയിൽ അറിയിക്കണം.
മസ്റ്ററിങ്ങിന് വരുമ്പോൾ റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ കൊണ്ട് വരേണ്ടതാണ്.
മുകളിൽ കൊടുത്ത ലിങ്കിൽ കയറി നിങ്ങളുടെ വീട്ടിലെയും അയൽക്കാരുടെയും പരിചയക്കാരുടെയും റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തണം എന്ന് ഉറപ്പ് വരുത്തുക.
Ration card mustering is mandatory for whom? How do you know that?.. All you know want





