30
Dec 2023
Sun
30 Dec 2023 Sun

റേഷന്‍ കടകള്‍ക്ക് നാളെ അവധി; ജനുവരിയിലെ വിതരണം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: റേഷന്‍ കടകള്‍ക്ക് നാളെയും അവധിയായതോടെ ജനുവരിയിലെ വിതരണം ചൊവ്വാഴ്ച മുതല്‍. ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചപ്പോള്‍ 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ജനുവരിയിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ജനുവരിയിലും നല്‍കും.