07
Oct 2023
Mon
07 Oct 2023 Mon

‘ഫോണില്‍ നിന്നും വലിയ ശബ്ദംവരും… മുന്നറിയിപ്പ് മെസേജ് വരും.. ആരും പേടിക്കേണ്ട..’; കാരണമിതാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ‘നിങ്ങളുടെ ഫോണില്‍ വലിയ ശബ്ദത്തോടെ ഒരു സന്ദേശം വരും.. ആരും പരിഭ്രാന്തരാകേണ്ടതില്ല…’ കേരളത്തില്‍ മൊബൈല്‍ ഫോണില്‍ ഉപഭോക്താക്കള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും വൈബ്രേഷനും മുന്നറിയിപ്പ് സന്ദേശങ്ങളും ആണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി. ഫോണിനെക്കൂടാതെ റേഡിയോ, ടെലിവിഷന്‍, സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്.

നേരത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ ഈ സംവിധാനം പരിശോധിച്ചിരുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടും.

ലഭിക്കുന്ന സന്ദേശം ഇതാണ്:
പ്രധാന അറിയിപ്പ്: വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനും ഉള്ള ഒരു അടിയന്തര സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ മൊബൈലില്‍ ഒരു പരീക്ഷണ സന്ദേശം ലഭിച്ചേക്കാം. പരിഭ്രാന്തരാകരുത്, ഈ സന്ദേശം യഥാര്‍ത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. ആസൂത്രിത പരീക്ഷണ പ്രക്രിയയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഇന്ത്യാ ഗവണ്‍മെന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഈ സന്ദേശം അയയ്ക്കുന്നു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക