സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡ്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ വില്‍പ്പന കൂടുതല്‍.
|
6 ഷോപ്പുകള്‍ ഒരു കോടിയിലധികം വിറ്റെന്നാണ് റിപ്പോര്‍ട്ട്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു.
കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.
അതേസമയം, ഓണക്കാല മദ്യ വില്‍പ്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്‌ലെറ്റും തൊട്ടുപിന്നിലുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


